Tuesday 11 December 2018

നഷ്ടമായത് കുഞ്ഞാലി മുക്രി കുടുംബത്തിന്റെയും പിലാങ്കട്ടയുടെയും   നാഥൻ


പിലാങ്കട്ട മുഹമ്മദ്‌ പടച്ചവന്റെ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു... 


നമ്മിൽ നിന്നും വിട്ടു പിരിഞ്ഞത് സാദാരണ ഒരു മനുഷ്യനല്ല നാടിനും കുടുംബത്തിനും നേത്രത്വം നൽകിയ നേതാവാണ്... 


മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളാൻ അള്ളാഹു തെരഞ്ഞെടുത്ത മണ്ണ് മഹാനായ സഹീദ് ഉസ്താദിന്റെ ചാരത്തു എന്ന് പറയുമ്പോൾ ആ മനുഷ്യന്റെ മനസ്സിന്റെ വലിപ്പമാണ് മനസ്സിലാകുന്നത്... 


നാട്ടിലുള്ള എല്ലാ സുകൃത കാര്യങ്ങൾക്കും മുമ്പന്തിയിൽ നിന്ന്  കൊണ്ട് പ്രവർത്തിച്ചു നാട്ടിലെയും കുടുംബത്തിന്റെയും നായകനായി സേവനം ചെയ്ത ഒരു വ്യക്തിയാണ്.. 

പഴയ കാല മുസ്ലിം ലീഗിന്റെ അമരക്കാരനും ബദിയടുക്കയിലെ പേര് അറിയപ്പെട്ട പഴയ വ്യാപാരിയായി പ്രവർത്തിച്ച അദ്ദേഹം പ്രത്യക്ഷത്തിൽ ഏത് തിന്മയെയും കണ്ണിൽ കണ്ടാൽ മുഖം നോക്കാതെ പ്രതീകരിക്കുന്ന പ്രകൃതിയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലെ കാരുണ്യം പിഞ്ചോമന മക്കളെ തോൽപ്പിക്കുന്നതിലുമപ്പുറമായിരുന്നു.... 


90 വയസ്സ് കാലം അദ്ദേഹത്തിന് സമ്മാനിച്ചെങ്കിലും 35 വയസ്സുള്ള യുവാവിനെ തോല്പ്പിക്കും വീതമുള്ള ആരോഗ്യവും ഗാംഭീര്യവും ഗർവ്വും ഗൗരവവും അദ്ദേഹത്തിന്റെ അവസാന നാളുകൾ വരെ  അദ്ദേഹത്തിനുണ്ടായിരുന്നു... 


 45 വർഷം പിലാങ്കട്ട ജമാഹത്തിന് പകരം വെക്കാനാവാത്ത അമരക്കാരനായി പ്രവർത്തിച്ചു നിസ്വാർത്ഥമായ ജീവിതം നയിച്ച നാട്ടിലെ പിതാ മഹാനെ കുറിച്ച് പറയാൻ അദ്ദേഹത്തിന്റെ നാട്ടുകാർക്ക് നൂറു നാവാണ്... 


അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയിൽ കേട്ട ഒരു സംഭവം കേൾക്കാനിടയായി 



ജീവിതത്തിൽ ഹജ്ജ് ഉമ്ര ചെയ്യാത്ത കര്യം അദ്ദേഹത്തോട് ഒരിക്കൽ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മഹാനായ ഇമാം മാലിക് (റ ) ന്റെ അതെ മറുപടി അനുസ്മരിപ്പിക്കും വിതം അവിടന്ന് പറഞ്ഞുവത്രേ ഞാൻ ഈ നാട്ടിൽ നിന്നും മാറി നിന്നാൽ അവിടന്നെങ്ങാനും എന്റെ മരണം സംഭവിച്ചാൽ മഹാനായ സഹീദ് ഉസ്താദിന്റെ ചാരത്തു കിടക്കാൻ എനിക്കു പറ്റില്ലല്ലോ അതാണ് ഞാൻ ഈ നാട്ടിൽ നിന്നും മാറി നിൽക്കാത്തത് എന്നായിരുന്നു....അത്രക്കും സഹീദ് ഉസ്താദിനെ സ്നേഹിച്ച പിലാങ്കട്ട മുഹമ്മദ്‌ പടച്ചവൻ അദ്ദേഹത്തിന്റെ കബർ ജീവിതം സന്തോഷത്തിലും സുഖത്തിലുമാക്കി കൊടുക്കട്ടെ... സ്വർഗിയ ലോകത്തു ഒരുമിച്ചു കൂറുമാറാവട്ടെ 

.ആമീൻ 



സ്നേഹത്തോടെ 

നിസാർ ചെർളടുക്ക

Tuesday 14 August 2018

ദിടുപ്പ സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യ ദിനം സമുജ്ജ്വലമായി ആഘോഷിച്ചു

 ദിടുപ്പ: ദിടുപ്പ സ്ഥാപനങ്ങളായ മുനവ്വിറുൽ ഇസ്ലാം ദർസും തഹ്‌ലീമുൽ ഇസ്ലാം മദ്രസയും സംയുക്തമായി ചേർന്ന്  സ്വാതന്ത്ര്യം ദിനം സമുജ്ജ്വലമായി ആഘോഷിച്ചു.മദ്രസ സെക്രട്ടറി ബി എ അബ്ദുൽ റഹ്മാൻ സാഹിബ്‌ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ച പരിപാടിയിൽ മുനവ്വിറുൽ ഇസ്ലാം ദർസ് പ്രിൻസിപ്പൾ അബ്ദുസ്സലാം വാഫി ഉൽഘടനം ചെയ്തു. മദ്രസ സദർ മുഅല്ലിം നിസാർ അശ്ശാഫി  മുഖ്യ പ്രഭാഷണം നടത്തി.വിദ്യാർഥികൾ തയ്യാറാക്കിയ കൈ എഴുത്തു മാഗസിൻ പരിപാടിയിൽ  പ്രകാശന കർമ്മം നിർവഹിച്ചു.വിവിധ പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള  ഉപഹാരങ്ങൾ ഇബ്രാഹിം ഫൈസി, സലാം അശ്ശാഫി, അലി അശ്ശാഫി, അബ്ദുൽ റഹ്മാൻ,അബ്ബാസ്, അബൂബക്കർ, സിദ്ധീക്ക് തുടങ്ങിയവർ നൽകി.മധുര പലഹാര വിതരണത്തോട് കൂടി പരിപാടിക്ക് സമാപ്തി കുറിച്ചു.  

Sunday 22 July 2018

പാർലമെന്ററി ബോധം പകർന്ന ദിഡുപ മദ്രസാ സത്യപ്രതിജ്ഞ ശ്രദ്ധേയമായി

മൊഗ്രാൽ പുത്തൂർ: ദിടുപ്പ തഹ്‌ലീമുൽ ഇസ്ലാം മദ്രസ 2018-19 വർഷത്തെ യൂണിയൻ ഉൽഘടനവും  തെരഞ്ഞെടുക്കപ്പെട്ട  അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും ഞായറാഴ്ച രാവിലെ 10 മണിക്ക് മദ്രസ ഹാളിൽ വെച്ചു നടന്നു. മദ്രസ ലീഡർ ക്ലാസ്സ്‌ ലീഡർമാർ യൂണിയൻ  ഭാരവാഹികൾ,മറ്റു ഡിപ്പാർട്മെന്റ് തലവന്മാർ  തുടങ്ങിയവർ സത്യപ്രതിജ്ഞ  ചെല്ലി അധികാരത്തിലേറി..രണ്ടു സെഷനുകളായി നടത്തപ്പെട്ട പരിപാടികൾ വിദ്യാർത്ഥികൾക്ക് കൗതുകവും വേറിട്ടൊരു അനുഭവവുമായി മാറി.ദിടുപ്പ മസ്ജിദ് ഇമാം ഇബ്രാഹിം ഫൈസിയുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ്‌ മഫാസ് അബ്ദുള്ള അധ്യക്ഷനായി. സദർ മുഅല്ലിം നിസാർ അശ്ശാഫി ഉൽഘടനം നിർവഹിച്ചു. മദ്രസ മുഅല്ലിമുമാരായ അലി അശ്ശാഫി, സലാം അശ്ശാഫി, അഷ്‌റഫ്‌ അസ്‌ഹരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി തഷ്‌ഫീർ റഹ്‌മാൻ സ്വാഗതവും ട്രഷറർ അനസ് നന്ദിയും പറഞ്ഞു.

Tuesday 20 February 2018

മൊബൈല്‍ നമ്ബറുകള്‍ക്ക് ഇനി മുതല്‍ 13 അക്കം

Wednesday, 21 Feb, 11.46 am
ദില്ലി: മൊബൈല്‍ കോള്‍ ചെയ്യണമെങ്കില്‍ ഇനി 10 അക്ക നമ്ബറുകള്‍ നല്‍കിയാല്‍ മതിയാകില്ല. ജൂലൈ മുതല്‍ മൊബൈല്‍ നമ്ബറുകള്‍ 13 ഡിജിറ്റാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നല്‍കി. 2018 ജൂലൈ ഒന്ന് മുതല്‍ പുതിയ നംബര്‍ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുളള 10 അക്ക മൊബൈല്‍ നമ്ബറുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പോര്‍ട്ട് ചെയ്യാം. 2018 ഡിസംബര്‍ 31വരെയാണ് പോര്‍ട്ട് ചെയ്ത് 13 ഡിജിറ്റ് നമ്ബറിലേക്ക് മാറാനാകുക. 2018 ജനുവരി 8നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് 10 ഡിജിറ്റില്‍നിന്ന് മൊബൈല്‍ നമ്ബറുകള്‍ 13 ഡിജിറ്റിലേക്ക് മാറുന്നത്

Monday 19 February 2018

ചെർളടുക്ക skssf ശാഖ സൗഹ്രദ കൂട്ടായ്മയിൽ സുബൈർ ദാരിമി പൈക്ക സംബന്ധിക്കും

Skssf സ്ഥാപക ദിനത്തോടനുബന്ധിച്ചു ചെർളടുക്ക ശാഖ സങ്കടിപ്പിക്കുന്ന സൗഹ്രദ കൂട്ടായ്മയിൽ *ഉസ്താദ് സുബൈർ ദാരിമി പൈക്ക* സംബന്ധിക്കും...

ഏവർക്കും സ്വാഗതം

(ചെർളടുക്ക  ശാഖ കമ്മിറ്റി

Monday 22 January 2018

നെറ്റ് എക്സാം: ഏറെ മാറ്റങ്ങളുമായി ജൂലൈ 8ന്

കോളജ് അധ്യാപന യോഗ്യത / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള UGC-NET പരീക്ഷ 2018 ജൂലൈ 8ന് നടക്കും. CBSE യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം വലിയ മാറ്റങ്ങളുമായാണ് പരീക്ഷ എത്തുന്നത്.

നിലവില്‍ മൂന്ന് പേപ്പര്‍ എന്നുള്ളത് രണ്ടായി ചുരുക്കി. നിലവിലെ 50 ചോദ്യങ്ങള്‍ ഉള്ള ജനറല്‍ പേപ്പറിന്റെ ഘടനയില്‍ മാറ്റമില്ലെങ്കിലും 15 മിനിറ്റ് കുറച്ചിട്ടുണ്ട്. മുമ്പ് 75 മിനിറ്റ് ഉണ്ടായിരുന്ന ജനറല്‍ പേപ്പറിന്റെ സമയം 60 മിനുറ്റ് ആക്കി ചുരുക്കി.

രണ്ട് പേപ്പറുകളിലായി നടത്തിയിരുന്ന ഓപ്ഷണല്‍ പേപ്പര്‍ ഇനി മുതല്‍ ഒറ്റ പേപ്പര്‍ മാത്രം ആയി നടത്തും. പേപ്പര്‍ -2 (50 ചോദ്യങ്ങള്‍ 75 മിനുറ്റ്), പേപ്പര്‍-3 (75 ചോദ്യങ്ങള്‍, 150 മിനുറ്റ്) എന്നിവക്ക് പകരം ഇനി 100 ചോദ്യങ്ങള്‍ ഉള്ള 120 മിനുറ്റ് പരീക്ഷയായാണ്‌ ഓപ്ഷണല്‍ പേപ്പര്‍ നടത്തുക.

പതിവില്‍ നിന്ന് വ്യത്യസ്തമായ, ഇനി മുതല്‍ പരീക്ഷ രാവിലെ 9.30 ക്ക് തുടങ്ങി ഒരു മണിക്ക് അവസാനിക്കും. ഒപ്പം ജനറല്‍ വിഭാഗത്തിന്റെ JRF പ്രായ പരിധി രണ്ട് വര്‍ഷം ഇളവ് നല്‍കി 30 ആക്കിയിട്ടുണ്ട്. വിശദമായ അറിയിപ്പ് ഫെബ്രുവരി ഒന്നിന് CBSE യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മാര്‍ച്ച്‌ 6 മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഏപ്രില്‍ 6.